82-ാം വയസിൽ അച്ഛനാകാനൊരുങ്ങി ആൽ പാച്ചീനോ; 29 കാരിയായ കാമുകി എട്ടുമാസം ഗർഭിണി
Wednesday, May 31, 2023 3:10 PM IST
എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങി പ്രശസ്ത അമേരിക്കൻ നടൻ ആൽ പച്ചീനോ. നടന്റെ കാമുകിയായ മൂർ അൽഫലാ എട്ടുമാസം ഗർഭിണിയാണെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
29 കാരിയായ മൂർ അൽഫലും 82കാരനായ ആൽ പാച്ചിനോയും 2020 മുതലാണ് ഡേറ്റിംഗ് ആരംഭിച്ചത്. നൂർ അൽഫലായിൽ പച്ചീനോയ്ക്കുണ്ടാകുന്ന ആദ്യത്തെ കുഞ്ഞാണിത്.

മുൻ ബന്ധങ്ങളിൽ മൂന്ന് മക്കളുടെ പിതാവാണ് അൽ പച്ചീനോ. ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിവരാണ് അൽ പച്ചീനോയുടെ മക്കൾ.
ആദ്യ കാമുകിയായ ജാൻ ടാറന്റിൽ 1989-ൽ ജനിച്ച കുഞ്ഞാണ് ജൂലി മേരി. തുടർന്ന് പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ഉണ്ടായ ഇരട്ടകുട്ടികളാണ് ആന്റണ്‍, ഒലീവിയ എന്നിവർ. ഇവര്‍ക്ക് 22 വയസുണ്ട്. 2001ലാണ് ഇവരുടെ ജനനം.
പ്രായം കൂടിയ പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തി വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് നൂര്‍ അല്‍ഫലാ. 22 ാം വയസില്‍ നൂറിന്റെ കാമുകന് എഴുപത്തിയെട്ടുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് നിക്കോളാസ് ബെർഗ്രുവെനുമായും നൂര്‍ ഡേറ്റിംഗിലായിരുന്നു. കോടീശ്വരനായ ഇയാള്‍ക്ക് 60 വയസായിരുന്നു.