"ജോസഫ്' നവംബറിൽ എത്തും
Thursday, September 20, 2018 10:38 AM IST
ജോജു ജോർജ് ആദ്യമായി നായകനായി അരങ്ങേറുന്ന "ജോസഫ്' നവംബർ അവസാനം തീയറ്ററുകളിലെത്തും. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം. പത്മകുമാറാണ്.
ഇർഷാദ്, ദിലീഷ് പോത്തൻ, ചെന്പൻ വിനോദ്, ജയിംസ്, സംവിധായകൻ ജോണി ആന്റണി, സൗബിൻ തുടങ്ങി നിരവധി പ്രമുഖരും ചിത്രത്തിലെ താരനിരയിലുണ്ട്. ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോഷ് മാധവനാണ് ഛായാഗ്രാഹകൻ.