മൂവാറ്റുപുഴ: മേക്കടന്പ് മാർ ഇഗ്നാത്തിയോസ് നൂറോനോ സിംഹാസന പള്ളിയുടെ കാവൽപിതാവ് മാർ ഇഗ്നാത്തിയോസ് നൂറോനോ ബാവയുടെ ഓർമപ്പെരുന്നാളും പള്ളിയുടെ 44-ാമത് ശിലാസ്ഥാപന ദിനവും സംയുക്തമായി നാളെ മുതൽ ഒന്പതുവരെ ആഘോഷിക്കും.
നാളെ രാവിലെ 6.45ന് എംഐഎൻ പബ്ലിക് സ്കൂൾ പേട്രൻസ് ഡേ, തുടർന്ന് പ്രാർഥന, 7.30ന് കുർബാന-ഫാ. പോൾസണ്‍ കുര്യാക്കോസ് ഇടക്കാട്ടിൽ, വൈകുന്നേരം 6.30ന് പ്രാർഥന, 7.15ന് വചനശുശ്രൂഷ-ഫാ. ഷിബു ചെറിയാൻ, 8.30ന് ആശീർവാദം.
എട്ടിന് രാവിലെ 6.45ന് പ്രാർഥന, 7.30ന് കുർബാന-ഫാ. പോൾസണ്‍ കുര്യാക്കോസ് ഇടക്കാട്ടിൽ, 9.30ന് ആശീർവാദം, നേർച്ച, വൈകുന്നേരം അഞ്ചിന് മേന്പൂട്ടിൽനിന്നു പള്ളി സാധനങ്ങൾ ആഘോഷമായി പള്ളിയിലേക്ക് കൊണ്ടുവരുന്നു, 6.30ന് പ്രാർഥന-കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ, പ്രസംഗം. എട്ടിന് പ്രദക്ഷിണം, രാത്രി 10ന് ആശീർവാദം.
ഒന്‍പതിന് രാവിലെ 7.15ന് പ്രാർഥന, എട്ടിന് മൂന്നിന്മേൽ കുർബാന-കുര്യാക്കോസ് മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ, ഫാ. ബിബിൻ ചെറുകുന്നേൽ മാറാടി, ഫാ. കുര്യൻ പോൾ തൊഴുപ്പാടൻ എന്നിവർ സഹകാർമികരാകും. 9.45ന് പ്രദക്ഷിണം, 11.30ന് ആശീർവാദം, 11.40ന് നേർച്ചസദ്യ, ഉച്ചയ്ക്ക് 12.15ന് ലേലം, ഒന്നിന് കൊടിയിറക്ക്.