ഫൈ​സ​റി​ന്‍റെ ശാ​ഖ കേ​ര​ള​ത്തി​ൽ; ആ​ദ്യ​ഘ​ട്ട ച​ർ​ച്ച തു​ട​ങ്ങി
ഫൈ​സ​റി​ന്‍റെ ശാ​ഖ കേ​ര​ള​ത്തി​ൽ; ആ​ദ്യ​ഘ​ട്ട ച​ർ​ച്ച തു​ട​ങ്ങി
Saturday, June 10, 2023 11:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​മു​​​ഖ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ ക​​​ന്പ​​​നി​​​യാ​​​യ ഫൈ​​​സ​​​റി​​​ന്‍റെ ശാ​​​ഖ കേ​​​ര​​​ള​​​ത്തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ന്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​വി​​​ൽ ചെ​​​ന്നൈ​​​യി​​​ലു​​​ള്ള ഫൈ​​​സ​​​റി​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ശാ​​​ഖ കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്രാ​​​രം​​​ഭ ച​​​ർ​​​ച്ച​​​ക​​​ളാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

പ്രീ ​​​ക്ലി​​​നി​​​ക്ക​​​ൽ ഗ​​​വേ​​​ഷണ രം​​​ഗ​​​ത്തു കേ​​​ര​​​ള​​​ത്തി​​​നു ന​​​ൽ​​​കാ​​​വു​​​ന്ന സം​​​ഭാ​​​വ​​​ന​​​ക​​​ളെപ്പ​​​റ്റി ഫൈ​​​സ​​​ർ ചോ​​​ദി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കി. ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ ഇ​​​ൻ​​​ഫോ​​​മാ​​​റ്റി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, അ​​​പ്ലൈ​​​ഡ് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ ഗ​​​വേ​​​ഷ​​​ണസ​​​ന്പ​​​ത്ത് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി എ​​​ങ്ങ​​​നെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തി.

അ​​​ടു​​​ത്തി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ഡി​​​ജി​​​റ്റ​​​ൽ സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള താ​​​ത്പ​​​ര്യ​​​വും ഫൈ​​​സ​​​ർ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കു​​​വ​​​ച്ചു. അ​​​ടു​​​ത്ത​​​ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ൽ സെ​​​പ്റ്റം​​​ബ​​​റി​​​ന​​​കം ഫൈ​​​സ​​​റി​​​ന്‍റെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​തി​​​നി​​​ധിസം​​​ഘം സം​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ക്കും.


ലോ​​​ക കേ​​​ര​​​ളസ​​​ഭാ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ മാ​​​രി​​​യ​​​റ്റ് മ​​​ർ​​​ക്വേ ഹോ​​​ട്ട​​​ലി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. ഫൈ​​​സ​​​റി​​​ന്‍റെ സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഡോ.​​​ രാ​​​ജാ മ​​​ൻ​​​ജി​​​പു​​​ടി, ഡോ. ​​​ക​​​ണ്ണ​​​ൻ ന​​​ട​​​രാ​​​ജ​​​ൻ, ഡോ.​​​ സ​​​ന്ദീ​​​പ് മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പു​​​റ​​​മേ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി.​​​പി. ജോ​​​യി, പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​മ​​​ൻ ബി​​​ല്ല, ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് എം​​​പി, ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ ര​​​ത്ത​​​ൻ യു.​​​ ഖേ​​​ൽ​​​ക്ക​​​ർ, സ്നേ​​​ഹി​​​ൽ കു​​​മാ​​​ർ സിം​​​ഗ്, സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ അ​​​നൂ​​​പ് അം​​​ബി​​​ക എ​​​ന്നി​​​വ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.