സ്വര്‍ണവിലയില്‍ മാറ്റമില്ല
Wednesday, September 20, 2023 11:10 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,520 രൂപയും പവന് 44,160 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 5.5 ശതമാനത്തില്‍നിന്ന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ തത്സ്ഥിതി തുടരാനുള്ള സാധ്യത കൂടുതലാണ്.
പലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയാനാണു സാധ്യത. പലിശനിരക്ക് കൂട്ടാതെ തത്സ്ഥിതി തുടര്‍ന്നാലും സ്വര്‍ണവില കൂടുമെന്ന വിലയിരുത്തലുകളാണുള്ളത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനങ്ങള്‍ ഇന്ന് വിപണിയില്‍ പ്രതിഫലിക്കും.