ബിഎസ്എൻഎലിന് 4ജി, 5ജി സ്പെക്‌ട്രം
ബിഎസ്എൻഎലിന്  4ജി, 5ജി സ്പെക്‌ട്രം
Thursday, June 8, 2023 1:24 AM IST
ന്യൂ​ഡ​ൽ​ഹി: ബി​എ​സ്എ​ൻ​എ​ൽ മൂ​ന്നാ​മ​ത് പു​ന​രു​ജ്ജീ​വ​ന പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി 4ജി, 5​ജി സ്പെ​ക്‌​ട്രം അ​നു​വ​ദി​ക്കു​ന്ന​തി​ന് 89,047 കോ​ടി രൂ​പ വ​ക​യി​രു​ത്താ​ൻ കേ​ന്ദ്ര മ​ന്തി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

ഓ​ഹ​രി സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ബി​എ​സ്എ​ൻ​എ​ലി​ന് 4ജി/5​ജി സ്പെ​ക്‌​ട്രം അ​നു​വ​ദി​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബി​എ​സ്എ​ൻ​എ​ലി​ന്‍റെ അം​ഗീ​കൃ​ത മൂ​ല​ധ​നം 1,50,000 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 2,10,000 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തും. പു​ന​രു​ജ്ജീ​വ​ന പാ​ക്കേ​ജി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​ദൂ​ര​മേ​ഖ​ല​ക​ളി​ൽ സ​ന്പ​ർ​ക്ക​സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ​ദ്ധ​തി.


പു​തി​യ സ്പെ​ക്‌‌​ട്രം അ​നു​വ​ദി​ക്ക​ലി​ലൂ​ടെ ബി​എ​സ്എ​ൻ​എ​ലി​ന് രാ​ജ്യ​ത്തൊ​ട്ടാ​കെ 4ജി, 5​ജി സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യും. വി​വി​ധ സ​ന്പ​ർ​ക്ക​സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ​ക്കു കീ​ഴി​ൽ ഇ​തു​വ​രെ ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മെ​ത്താ​ത്ത ഗ്രാ​മ​ങ്ങ​ളി​ലും 4ജി ​സൗ​ക​ര്യം ന​ൽ​കാ​നാ​കും.

അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ത്തി​നാ​യി ഫി​ക്സ​ഡ് വ​യ​ർ​ലെ​സ് ആ​ക്സ​സ് സേ​വ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും. 2019ലാ​ണ് ബി​എ​സ്എ​ൻ​എ​ലി​നും എം​ടി​എ​ൻ​എ​ലി​നു​മാ​യു​ള്ള ആ​ദ്യ പു​ന​രു​ജ്ജീ​വ​ന പാ​ക്കേ​ജി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.