റബര്‍ തടിക്കും വിലയില്ല ; കര്‍ഷകര്‍ക്കു നഷ്ടം മാത്രം
Saturday, September 30, 2023 12:31 AM IST
കോട്ടയം: റബര്‍ ഷീറ്റ് വിലയിടിവിനൊപ്പം റബര്‍ തടി വിലയിലെ ഇറക്കവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. റബര്‍ സെലക്ഷന് തടി (ഏറ്റവും വണ്ണമുള്ള ചുവടുവശം) രണ്ടു മാസം മുന്‍ ടണ്ണിന് 9500 രൂപ വരെ ഉയര്‍ന്നത് 7500 രൂപയിലേക്ക് താഴ്ന്നു.
വിറകിനും മറ്റുമായുള്ള റബര്‍ തടിക്ക് ആറായിരം രൂപയിലും താഴെയാണ് നിരക്ക്. ഓരോ വര്‍ഷവും തൊഴിലാളി യൂണിയനുകള്‍ സംഘടിതമായി ഉയര്‍ത്തുന്ന അന്യായ കൂലിയാണ് കര്‍ഷകരുടെ ദുര്യോഗത്തിന് പ്രധാന കാരണം. യൂണിയന് ഇടപെടലില്‍ വര്‍ഷംതോറും ഉയര്‍ത്തുന്ന തൊഴില്ക്കൂലിക്കു പുറമെ ലോറിക്കൂലിയും വര്‍ധിക്കുന്നു.
എന്നാല്‍ തടിമില്ലുകളും ഇടനിലക്കാരും തമ്മിലെ ധാരണയാണ് വിലയിടിക്കുന്നതിലെ പ്രധാന ഘടകമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. സംഘടിതചൂഷണത്തിന്റെ ഫലമായി ഒരു ടണ്‍ റബര്‍ തടിക്ക് മൂവായിരം രൂപ വീതം നഷ്ടം കര്ഷകര്ക്കുണ്ടാകുന്നതായി ഇവര്‍ പറയുന്നു.
പ്ലൈവുഡ് നിര്‍മാണത്തിനാണ് സെലക്ഷന് പ്രധാനമായും റബര്‍ തടി ഉപയോഗിക്കുന്നത്. സമീപകാലത്ത് മറ്റിനം പാഴ്തടികള്‍ വലിയ തോതില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമായതോടെ റബറിന് ഡിമാന്‍ഡ് കുറഞ്ഞുവെന്നും വ്യാപാരികള്‍ പറയുന്നു.
റബര്‍ തടി സംസ്കരണം പ്രധാനമായി നടക്കുന്ന പെരുമ്പാവൂര്‍, കാലടി, ആലുവ, കോഴിക്കോട് പ്രദേശങ്ങളിലെ മില്ലുകളില്‍ പ്ലൈവുഡ് ഉത്പാദനം ഗണ്യമായി കുറഞ്ഞതായും ചിലത് നിലച്ചുപോയതായും പറയുന്നു.
30 വര്‍ഷം പരിപാലിച്ച് ഒരു ഹെക്ടറിലെ റബര്‍ വിറ്റാല്‍ തൊഴിലാളിക്കും കച്ചവടക്കാരനും മില്ലുകാര്‍ക്കും ലോറിക്കാര്‍ക്കും കൂടി ലഭിക്കുന്ന പകുതി പോലും തോട്ടം ഉടമയ്ക്ക് ലഭിക്കില്ലെന്നതാണ് സാഹചര്യം.