പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ നാട് സ്വീകരിക്കുന്നില്ല: മുഖ്യമന്ത്രി
Thursday, May 28, 2020 12:06 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ നാടു സ്വീകരിക്കുന്നില്ലല്ലോ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യം വാങ്ങാനുള്ള മൊബൈൽ ആപ് വികസിപ്പിച്ച സ്വകാര്യ സ്ഥാപനത്തിനു വൻതോതിൽ പണം ലഭിക്കുന്നതിലൂടെ വൻ അഴിമതി നടന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. അദ്ദേഹത്തിന് ആരോപണമില്ലാത്ത ഏതെങ്കിലും കാര്യമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും എക്സൈസ് മന്ത്രി അറിയിച്ചുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.