യുഎഇ വിമാനങ്ങളുടെ വിലക്ക് നീക്കണം: എം.കെ.രാഘവൻ എംപി
Sunday, July 5, 2020 12:34 AM IST
കോഴിക്കോട്: യുഎഇ വിമാന കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് ഏർപ്പെടുത്തിയ വിലക്ക് ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കിയെന്നും ഉത്തരവ് പിൻവലിക്കണമെന്നും എം.കെ രാഘവൻ എം.പി.
ഇതു സംബന്ധിച്ച് ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും എംപി സന്ദേശം അയച്ചു. ഇത്തിഹാദ് എയര്‍വേയ്സ്, എയര്‍ അറേബ്യ, എമിറേറ്റ്സ്, ഫ്ളൈ ദുബായ് തുടങ്ങിയ കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾക്കാണ് അനുമതി നിഷേധിച്ചത്.