തീരുമാനം തിരുത്തി കെ.ആർ. മീര
Friday, August 14, 2020 11:41 PM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിൽ നിന്നു പിന്മാറാനുള്ള തീരുമാനം തിരുത്തി സാഹിത്യകാരി കെ.ആർ. മീര. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് കെ.ആർ മീരയുടെ നിയമനം സംബന്ധിച്ചുള്ള വിശദീകരണം നൽകിയതിനെ തുടർന്നാണ് പിന്മാറ്റം.
ഇന്നലെ വൈകുന്നേരംവരെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും പിന്മാറാനുള്ള നിലപാട് സ്വീകരിച്ച കെ.ആർ. മീര വൈസ് ചാൻസലറുടെ വിശദീകരണം ലഭിച്ചതിനു ശേഷമാണ് അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. വിദഗ്ധ സമിതി നൽകിയ പേരുകൾ വെട്ടിയാണു കെ.ആർ. മീരയുടെ നിയമനമെന്നും ഇതു ചട്ടലംഘനമാണെന്നും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഇടപെടലിലാണെന്നും ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു രാജി തീരുമാനം.