സംസ്ഥാനത്ത് 2,765 പേർക്കു കോവിഡ്
Thursday, March 4, 2021 1:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2,765 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 4,031 പേർ രോഗമുക്തി നേടി. 59,646 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64 ശതമാനം. ഇന്നലെ 15 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,241 ആയി. 21 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു.
യുകെ.യിൽ നിന്നും വന്ന നാലു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂർ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂർ 128, കാസർഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83.