മലയാറ്റൂരിൽ എട്ടാമിടം തിരുനാൾ ഇന്നുമുതൽ
Friday, April 12, 2024 2:08 AM IST
കാലടി: മലയാറ്റൂർ കുരിശുമുടി പള്ളിയിലും താഴത്തെ പള്ളിയിലും എട്ടാമിടം തിരുനാൾ ഇന്നു തുടങ്ങും. കുരിശുമുടിയിൽ ഇന്നു രാവിലെ 5.30നും 7.30നും 9.30നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ കുർബാന, നാളെ രാവിലെ 5.30 നും 7.30നും 9.30 നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്.
ഞായറാഴ്ച പുലർച്ചെ 12.05, 5.30, 6.30നും വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, 7.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, ഒന്പതിന് തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, മൂന്നിന് പൊൻപണം ഇറക്കൽ.
സെന്റ് തോമസ് പളളിയിൽ ഇന്നു രാവിലെ 5.30ന് ആരാധന, വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, തുടർന്ന് അങ്ങാടി പ്രദക്ഷിണം.
നാളെ രാവിലെ 5.30ന് ആരാധന, വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, തുടർന്ന് അങ്ങാടി പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന, 9.30ന് തിരുനാൾ കുർബാന വചനസന്ദേശം, വൈകുന്നേരം അഞ്ചിന് കുരിശുമുടിയിൽനിന്ന് പൊൻപണം എത്തിച്ചേരും .
ആറിന് ആഘോഷമായ പാട്ടുകുർബാന, എട്ടിന് തിരുസ്വരൂപം എടുത്തുവയ്ക്കൽ, തുടർന്നു തിരുനാൾ കൊടിയിറക്കം. തീർഥാടകർക്ക് 24 മണിക്കൂറും മല കയറാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അൻപതുനോമ്പ് ആരംഭം മുതൽ തുടങ്ങിയ തീർഥാടകപ്രവാഹം ഇപ്പോഴും തുടരുകയാണ്.