പാലാ രൂപതയുടെ ആദരവ് ഏറ്റുവാങ്ങി 75 വയസുകാര്‍
സ്വന്തം ലേഖകൻ
Monday, June 23, 2025 5:39 AM IST
പാലാ: പാലാ രൂപത ജന്മം കൊണ്ട വര്‍ഷം ജനിക്കുകയും രൂപത പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ 75-ാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്യുന്നവര്‍ക്ക് രൂപത ആദരവ് നല്കി. പാലാ ളാലം പഴയ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. രൂപതയോടൊപ്പം പിറന്ന ആളുകളുടെ ഒത്തുചേരല്‍ ദൈവപരിപാലനയുടെ അനാവരണമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു.
ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തില്‍, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി രൂപത പ്രസിഡന്റ് ഷേര്‍ലി ചെറിയാന് മഠത്തിപ്പറമ്പില്‍, പി.സി. ജോര്‍ജ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ സ്വാഗതവും പ്രോലൈഫ് രൂപത പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് കൃതജ്ഞതയും പറഞ്ഞു.