മാണിയൂർ അഹമ്മദ് മുസ്ലിയാർ അന്തരിച്ചു
Tuesday, June 24, 2025 2:28 AM IST
കണ്ണൂര്‍: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ മാണിയൂര്‍ അഹമ്മദ് മുസ്ലിയാര് (76) അന്തരിച്ചു.
കബറടക്കം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല് ഇസ്ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19 നായിരുന്നു മാണിയൂര്‍ അഹമ്മദ് മുസ്ലിയാരുടെ ജനനം. മദ്രസ പഠനത്തിന് ശേഷം കാപ്പാട് എം.വി. ഇബ്രാഹിം മുസ്ലിയാരുടെ ശിക്ഷണത്തില്‍ പാപ്പിനിശേരി റൗളത്തുല്‍ ജന്ന ദര്‍സിലും പിതാവിന്റെ ശിക്ഷണത്തില്‍ മുട്ടം റഹ്മാനിയയിലും തൃക്കരിപ്പൂര്‍ മുനവിറിലും കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാരുടെ ശിക്ഷണത്തില്‍ തങ്കയം ദര്‍സിലും പഠനം നടത്തി. ദയൂബന്ദിലായിരുന്നു ബിരുദാനന്തരബിരുദ പഠനം.
പണ്ഡിതനും സൂഫിവര്യനുമായിരുന്ന മാണിയൂര്‍ അബ്ദുള്ള മൗലവി- പുറത്തീല്‍ പുതിയകത്ത് ഹലീമ ദന്പതികളുടെയും മകനാണ്. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കള്‍: ബുഷ്റ, അഹ്മദ് ബഷീര്‍ ഫൈസി റബാനി, റൈഹാനത്ത്, റഫീഖ് ഫൈസി റബാനി, അലീമ വഫിയ്യ, അബ്ദുള്ള ഫൈസി ഹന്നത്ത്, ഹാഫിളത്ത് ഫാത്തിമ.
മരുമക്കള്‍: റഫീഖ് ഫൈസി ഇര്‍ഫാനി (മട്ടന്നൂര്‍), മുനീര്‍ ഫൈസി ഇര്‍ഫാനി, പള്ളിയത്ത് ഖമറുദ്ദീന് ഫൈസി (കണ്ണാടിപ്പറമ്പ്), ഹാരിസ് ഫൈസി (ഏറന്തല), നൂറുദ്ദീന്‍ ഹുദവി (പുല്ലൂപ്പി). സഹോദരങ്ങള്‍: അബ്ദുള്ള ബാഖവി (മാണിയൂര്‍), മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി, മര്‍ഹൂം അബ്ദുൾ ഖാദര്‍ അല്‍ ഖാസിമി (മാണിയൂര്‍), ഖദീജ, പരേതയായ ഫാത്തിമ, ആയിശ.