എഐ കാമറ ക്രമക്കേട്: ഹര്‍ജികളില്‍ 30ന് വാദം തുടരും
Friday, June 27, 2025 2:43 AM IST
കൊച്ചി: എഐ കാമറകള്‍ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം നല്കിയ ഹര്‍ജികളില്‍ 30ന് വാദം തുടരും.
ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.
വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെയും സാങ്കേതിക സമിതികളുടെയും മേല്‍നോട്ടത്തിലാണു പദ്ധതി നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ ഇന്നലെ വാദിച്ചു. നടപടികള്‍ സുതാര്യമാണെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
ബിഒഒടി മാതൃകയിലുള്ള 236 കോടി രൂപയുടെ പദ്ധതിക്കാണു ടെൻഡര്‍ വിളിച്ചിരുന്നതെന്നും പിന്നീട് പണം നല്കി നടപ്പാക്കുന്ന രീതിയിലേക്കു മാറ്റിയതില്‍ ക്രമക്കേടുണ്ടെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം.