റീസെയില്‍ മൂല്യമുള്ള എസ്യുവിയായി എംജി സെഡ്എസ് ഇവി
Saturday, June 10, 2023 11:27 PM IST
കൊച്ചി: ഇന്ത്യയില്‍ ഏറ്റവുമധികം റീസെയില്‍ മൂല്യമുള്ള ഇലക്ട്രിക് എസ്യുവി എന്ന പദവി എംജി മോട്ടോര്‍ ഇന്ത്യയുടെ സെഡ്എസ് ഇവി സ്വന്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.
സ്വന്തം സെഗ്മെന്റിലെ മറ്റു വാഹനനിര്മാതാക്കളേക്കാള് വേഗത്തിലുള്ള ചാര്‍ജിംഗും ഉയര്‍ന്ന പവറും സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും പുറമെയാണ് പുതിയ നേട്ടം. ഓട്ടോമൊബൈല്‍ ടെക്നോളജി കമ്പനി ‘ഡ്രൂം’ നടത്തിയ വിശകലനത്തിലാണ് റീസെയില്‍ വാല്യൂവില്‍ സെഡ്എസ് ഇവി ഒന്നാമതെത്തിയത്.
77ശതമാനമാണ് വാഹനത്തിന്റെ റീസെയില്‍ വാല്യൂ. പെര്‍ഫോമന്‍സിന്റെ കാര്യത്തിലും സെഡ്എസ് ഇവി തന്നെയാണ് മുന്നിലെന്ന് ‘ഡ്രൂം’ റിപ്പോര്‍ട്ട് തെളിയിക്കുന്നു. സെഡ്എസ് ഇവി ശക്തമായ ഇലക്ട്രിക് മോട്ടോര്‍, വേഗത്തിലുള്ള ആക്സിലറേഷന്, സുഖപ്രദമായ റൈഡ്, ഉയര്‍ന്ന മൈലേജ് എന്നിവ ഉറപ്പാക്കുന്നുവെന്ന് വിശകലനത്തില്‍ പറയുന്നതായും അധികൃതര്‍ വ്യക്തമാക്കി.