കോണ്ഫെസ്റ്റ് 2023 കൊച്ചിയില്‍
Friday, December 1, 2023 1:45 AM IST
കൊച്ചി: സംസ്ഥാനത്തെ നിർമാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണ്‍സ്ട്രക്ഷന്‍ ഫെസ്റ്റായ കോണ്ഫെസ്റ്റ് 2023 കൊച്ചി ഐഎംഎയില്‍ നടക്കും.
രാവിലെ 10നു മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന്‍പിള്ള, കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബഹ്റ തുടങ്ങിയവര്‍ പങ്കെടുക്കും.