കൊ​​​ച്ചി: ആ​​​ഗോ​​​ള ഫി​​​ൻ​​​ടെ​​​ക് പ്ലാ​​​റ്റ്ഫോ​​​മാ​​​യ മോ​​​ഡി​​​ഫി, രാ​​​ജ്യ​​​ത്തെ ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യ (എ​​​സ്എം​​​ഇ) മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ സാ​​​ന്നി​​​ധ്യം വ​​​ർ​​​ധി​​​പ്പി​​​ക്കും.

ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ൽ വ​​​ൻ​​​കി​​​ട​​​ക്കാ​​​രോ​​​ട് കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​ൻ എ​​​സ്എം​​ഇ​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന നൂ​​​ത​​​ന ഡി​​​ജി​​​റ്റ​​​ൽ സൊ​​​ലൂ​​​ഷ​​​നു​​​ക​​​ളി​​​ലൂ​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ പോ​​​രാ​​​യ്മ​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക​​​യാ​​​ണ് മോ​​​ഡി​​​ഫി​​​യു​​​ടെ ല​​​ക്ഷ്യം.


2024 ൽ ​​​ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ എ​​​സ്എം ഇ ​​വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് വ​​​ൻ വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ക​​​മ്പ​​​നി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.