എയർ ഇന്ത്യയുടെ പുതിയ ബോയിംഗ് വിമാനങ്ങളിൽ വിസ്ത വിഐപി ക്ലാസ്
Wednesday, December 6, 2023 1:17 AM IST
നെടുമ്പാശേരി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ വിശാലമായ സീറ്റുകളും കൂടുതൽ ലെഗ്റൂമും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ നൽകുന്ന വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു.
വിസ്ത വിഐപി ക്ലാസിൽ ബുക്ക് ചെയ്യുന്ന അതിഥികൾക്ക് അധിക ലെഗ് റൂം, വിശാലമായ സീറ്റുകള്‍ എന്നിവയ്ക്കുപുറമേ അന്താരാഷ്ട്ര വിമാനങ്ങളിൽ 40 കിലോയും ആഭ്യന്തര വിമാനങ്ങളിൽ 25 കിലോയും ബാഗേജ് അലവൻസ്, ഗൊർമേർ ഹോട്ട് ഭക്ഷണം, എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളുടെ സൗകര്യം എന്നിവയും പാക്കേജിന്റെ ഭാഗമായി ലഭിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും മറ്റു പ്രധാന ബുക്കിംഗ് ചാനലുകളിലും വിസ്ത വിഐപി ക്ലാസ് ഇപ്പോൾ ബുക്കിംഗിനായി ലഭ്യമാണ്.