മും​​​ബൈ: ഉ​​​ള്ളി ക​​​യ​​​റ്റു​​​മ​​​തി നി​​​രോ​​​ധി​​​ച്ച കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നാ​​​സി​​​ക്കി​​​ൽ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം.

മും​​​ബൈ-​​​ആ​​​ഗ്ര ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ മൂ​​​ന്നി‌‌​​​ട​​​ത്ത് ക​​​ർ​​​ഷ​​​ക​​​ർ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി. ട്രാ​​​ക്ട​​​റു​​​ക​​​ളു​​​മാ​​​യാ​​​ണു ക​​​ർ​​​ഷ​​​ക​​​ർ റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ച്ത്. ഹോ​​​ൾ​​​സെ​​​യി​​​ൽ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ലേ​​​ലം നി​​​ർ​​​ത്തി​​​വ​​​ച്ചു. ല​​​സ​​​ൽ​​​ഗാ​​​വ്, ചാ​​​ന്ദ്‌​​​വാ​​​ഡ്, ന​​​ന്ദ്ഗാ​​​വ്, ദി​​​ൻ​​​ഡോ​​​രി, യേ​​​വ്‌​​​ല തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഉ​​​ള്ളി ലേ​​​ലം നി​​​ർ​​​ത്തി​​​വ​​​ച്ച​​​ത്.


നി​​​ല​​​വി​​​ൽ ഉ​​​ള്ളി ക്വി​​​ന്‍റ​​​ലി​​​ന് 1000 മു​​​ത​​​ൽ 1200 രൂ​​​പ വ​​​രെ​​​യാ​​​ണു ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​ണ് വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്-​​​ക്ഷീ​​​ർ​​​ സാ​​​ഗ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.