കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലേ​​ക്ക് റി​​വേ​​ഴ്‌​​സ് മൈ​​ഗ്രേ​​ഷ​​ന്‍ ന​​ട​​ക്കു​​ന്ന​​താ​​യി ഐ​​ബി​​എം സോ​​ഫ്റ്റ്‌​​വെ​​റി​​ന്‍റെ സീ​​നി​​യ​​ര്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ദി​​നേ​​ശ് നി​​ര്‍മ​​ലി​​ന്‍റെ വാ​​ക്കു​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി മു​​ഖ്യ​​മ​​ന്ത്രി. വ​​ന്‍കി​​ട വി​​ക​​സ​​നം സാ​​ധ്യ​​മ​​ല്ലെ​​ന്നും വ്യ​​വ​​സാ​​യ സൗ​​ഹൃ​​ദ​​മ​​ല്ലെ​​ന്നും മു​​ദ്ര കു​​ത്ത​​പ്പെ​​ട്ടി​​രു​​ന്ന കേ​​ര​​ളം ആ ​​ധാ​​ര​​ണ​​ക​​ളെ​​ല്ലാം തി​​രു​​ത്തി​​ക്കു​​റി​​ക്കു​​ക​​യാ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

അ​​ന്ത​​ർ​​ദേ​​ശീ​​യ​​ത​​ല​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള വ​​ന്‍കി​​ട ക​​മ്പ​​നി​​ക​​ള്‍ കേ​​ര​​ള​​ത്തി​​ല്‍ നി​​ക്ഷേ​​പം ന​​ട​​ത്താ​​നും കേ​​ര​​ള​​ത്തെ​​ക്കു​​റി​​ച്ച് അ​​ഭി​​മാ​​ന​​പൂ​​ര്‍വം സം​​സാ​​രി​​ക്കാ​​നും തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ലും കേ​​ര​​ളം മാ​​തൃ​​ക​​യാ​​ണ്.


വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖം പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​മാ​​കു​​മ്പോ​​ള്‍ ക​​യ​​റ്റു​​മ​​തി വി​​ക​​സ​​നം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്‍വെ​​സ്റ്റ്‌​​മെ​​ന്‍റ് സോ​​ണ്‍ രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.