ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു
Saturday, December 9, 2023 1:17 AM IST
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെയും മുന്നേറ്റം തുടർന്നു. എക്കാലത്തെയും ഉയരം താണ്ടുകയും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ആദ്യമായി 21,000 ഭേദിച്ച് 21005വരെ നിഫ്റ്റി കുതിച്ചെങ്കിലും പിന്നീട് 20,969 നിലയിലേക്ക് താഴ്ന്നു.
69,810ൽനിന്നു സെൻസെക്സ് പിന്നീട് 69,840ലേക്കുയരുകയും പിന്നീട്, 69,800 ലേക്കു താഴ്ന്നു. നിഫ്റ്റി തുടക്കത്തിനു മുൻപ് 21,005 വരെ കയറിയിട്ടു പിന്നീട് 20,990 മേഖലയിലേക്കു താഴ്ന്നു. രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 83.35 രൂപയിലാണു തുടങ്ങിയത. ശേഷം 83.36 രൂപയിലേക്കു കയറിയിട്ടു താഴ്ന്നു.
തുടർച്ചയായ അഞ്ചാം തവണയും നിരക്കുകളിൽ വർധനയില്ല
മുംബൈ: തുടർച്ചയായ അഞ്ചാം തവണയും നിരക്കുകളിൽ വർധന വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും.
പണനയ സമിതിയിലെ ആറംഗങ്ങളുടെയും പിന്തുണയോടെയാണ് തീരുമാനം.പണപ്പെരുപ്പം കുറയുന്നതിനാലാണ് നിരക്കിൽ വ്യത്യാസം വരുത്താത്തതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പു സാന്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.5 ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി ഉയർത്തി.
2022 മേയ് മുതൽ 2023 ഫെബ്രുവരി വരെ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു.