എസ്ഐബി എംപ്ലോയീസ് അസോ. വനിതാ ദിനാഘോഷം നടത്തി
Saturday, March 8, 2025 11:23 PM IST
മൂവാറ്റുപുഴ: സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നിർമല കോളജിൽ വനിതാദിനം ആഘോഷിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജോ ജോസ് തേരാട്ടിൽ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ ട്രാഫിക് എസ്എച്ച്ഒ കെ.പി. സിദ്ദിഖ് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എൻ. അൻസിൽ ബാങ്ക് ജീവനക്കാർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് മാലിനി സ്വാഗതവും മേഖലാ സെക്രട്ടറി അപർണ നന്ദിയും പറഞ്ഞു.
വനിതാ കൗണ്‍സിൽ മെംബർമാരായ ആർ. രഷ്മി, നീതു വിൽസൻ, സ്റ്റെഫി ഡൊമിനിക്, കാവ്യ ആർ. രാധ എന്നിവർ ആശംസ നേർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജീവനക്കാർ പങ്കെടുത്തു.