രൂപയ്ക്ക് നേട്ടം
Friday, March 14, 2025 12:03 AM IST
മുംബൈ: യുഎസ് ഡോളറിനെതിരേ 27 പൈസ നേട്ടത്തിൽ രൂപയുടെ മൂല്യം ഇന്നലെ 87ൽ ക്ലോസ് ചെയ്തു.
ശക്തമായ മാക്രോഇക്കണോമിക്സ് കണക്കുകളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും യുഎസ് ഡോളർ സൂചികയിൽ അടുത്തിടെയുള്ള താഴ്ചയുമാണ് രൂപയ്ക്ക് നേട്ടമായത്.
ആഭ്യന്തര ഓഹരി വിപണിയിലെ നഷ്ടവും വിദേശ മൂലധന നിക്ഷേപത്തിന്റെ തുടരുന്ന ഒഴുക്കും രൂപയെ വൻ നേട്ടത്തിൽനിന്ന് തടഞ്ഞുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
87.13ൽ വ്യാപാരം ആരംഭിച്ച രൂപ ഉയർന്ന് 86.94ലെത്തി. പിന്നീട് 87.15 എന്ന തകർച്ചയിൽനിന്ന രൂപ 87ൽ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച 87.22ലാണ് വ്യാപാരം നിർത്തിയത്.
ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ സ്ഥാപക നിക്ഷേപകർ ബുധനാഴ്ച 1627.61 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.