തി​രു​വ​ന​ന്ത​പു​രം: മു​ൻ ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ 2015 മാ​ർ​ച്ച് 13നു ​ന​ട​ന്ന അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള ഇ​ട​തു നേ​താ​ക്ക​ൾ ഈ ​മാ​സം 27നു ​നേ​രി​ട്ടു ഹാ​ജ​രാ​ക്ക​ണം. കേ​സി​ൽ കു​റ്റ​പ​ത്രം വാ​യി​ക്കു​വാ​ൻ വേ​ണ്ടി​യാ​ണ് കോ​ട​തി പ്ര​തി​ക​ളെ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, അ​ന്നു നി​യ​മ​സ​ഭ​യി​ൽ ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ളാ​യി​രു​ന്ന ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​ടി.​ജ​ലീ​ൽ, കെ.​അ​ജി​ത്, കെ.​കു​ഞ്ഞ​ഹ​മ്മ​ദ്, സി.​കെ.​സ​ദാ​ശി​വ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

അ​ന്നു ധ​ന​മ​ന്ത്രി ആ​യി​രു​ന്ന കെ.​എം.​മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി 2.20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി എ​ന്നാ​ണ് പോ​ലീ​സ് കേ​സ്.