ഗാന്ധിജിയുടെ വാചകം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി; പ്രതികരണം ശിക്ഷാവിധിക്ക് പിന്നാലെ
Thursday, March 23, 2023 9:49 PM IST
ന്യൂഡല്‍ഹി: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസില്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഗാന്ധിജിയുടെ വാചകമാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
അഹിംസയും സത്യവുമാണ് തന്റെ മതത്തിന്റെ അടിസ്ഥാനം. സത്യമാണ് ദൈവം, അഹിംസ ആ സത്യത്തിലേയ്ക്കുള്ള മാര്‍ഗവും എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.