ചെര്‍പ്പുളശേരിയിൽ ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു
Saturday, August 30, 2025 2:04 PM IST
പാലക്കാട്: ചെര്‍പ്പുളശേരി കാറല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.
പശ്ചിമബംഗാള്‍ സ്വദേശി രഞ്ജിത് പ്രമാണിക്(53) ആണ് മരിച്ചത്. പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് സൂചന.
പാടത്ത് വാഴക്കൃഷിക്ക് ചുറ്റും കമ്പിവേലി കെട്ടിയിട്ടുണ്ട്. വൈദ്യുതിലൈനില്‍നിന്ന് വയര്‍ കൊളുത്തി കമ്പിവലിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ കമ്പിവേലിയില്‍നിന്നാണ് രഞ്ജിത്തിന് ഷോക്കേറ്റതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ചെര്‍പ്പുളശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലം ഉടമയെയും പാടം പാട്ടത്തിനെടുത്ത ആളെയും കമ്പിവേലിയിലേക്ക് വൈദ്യുതിലൈന്‍ ഘടിപ്പിച്ച ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.