പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശ്ശേ​രി കാ​റ​ൽ​മ​ണ്ണ​യി​ൽ പ​ന്നി​ക്കെ​ണി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​മ്പി​വേ​ലി​യി​ലേ​ക്ക് വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്കാ​ൻ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച കാ​റ​ൽ​മ​ണ്ണ മ​ണ്ണി​ങ്ങ​ൽ വീ​ട്ടി​ൽ എം​കെ ഹ​രി​ദാ​സ​ൻ, പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ വാ​ഴ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന ചെ​ർ​പ്പു​ള​ശ്ശേ​രി പാ​റ​ക്ക​ൽ വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ര​ഞ്ജി​ത്ത് പ്രാ​മാ​ണി​ക് ആ​ണ് പ​ന്നി​ക്കെ​ണി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. പു​ളി​ഞ്ചോ​ട് മേ​ഖ​ല​യി​ലെ വാ​ഴ കൃ​ഷി​യി​ൽ സ്ഥാ​പി​ച്ച വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റാ​യി​രു​ന്നു അ​പ​ക​ടം.

പ്ര​ഭാ​ക​ര​ൻ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വൈ​ദ്യു​തി വേ​ലി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റാ​യി​രു​ന്നു മ​ര​ണം. സ​മീ​പ​ത്തെ മ​റ്റൊ​രു പ​റ​മ്പി​ലെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് കൃ​ഷി​യി​ട​ത്തി​ലെ ക​മ്പി​വേ​ലി​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ച്ചാ​ണ് കെ​ണി നി​ർ​മ്മി​ച്ചി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.