ഏഷ്യാ കപ്പ്; അഫ്ഗാനിസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം
Tuesday, September 16, 2025 11:17 PM IST
അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് നേടിയത്.
ബംഗ്ലാ കടുവകൾക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 6.4 ഓവറിൽ 63 റൺസിനാണ് ആദ്യ വിക്കറ്റ് അവർക്ക് നഷ്ടമായത്. അർധസെഞ്ചുറി നേടിയ (52) തന്‍സിദ് ഹസന് തമീമാണ് ടോപ് സ്കോറര്‍.
സെയ്ഫ് ഹസ്സന് (30), തൗഹിദ് ഹൃദോയ് (26) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാനിസ്ഥാനായി റാഷിദ് ഖാന്, നൂര്‍ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതംവീഴ്ത്തി.