അനധികൃത സ്വത്തുസമ്പാദന കേസ്: എം.ആര്. അജിത്കുമാറിന്റെ ഹര്‍ജിയില്‍ അന്‍വറിനെ കക്ഷിചേര്‍ത്തു
Thursday, September 18, 2025 7:08 AM IST
കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആര്. അജിത്കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ കക്ഷിചേര്‍ത്തു.
കൂടാതെ വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ ഹര്‍ജി നല്കി. വിജിലന്‍സ് കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഒരാഴ്ചകൂടി തുടരും.
ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഹര്‍ജികള്‍ 25ന് വീണ്ടും പരിഗണിക്കും. അന്‍വറിനെ കക്ഷിചേര്‍ക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. എന്നാല്‍ ഇത് അനുവദിക്കരുതെന്നും അന്‍വര്‍ കേസുമായി ബന്ധമില്ലാത്ത കക്ഷിയാണെന്നും അജിത്കുമാര്‍ വാദിച്ചു.