തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പോലീസ് ട്രെയ്നി മരിച്ച നിലയിൽ
Thursday, September 18, 2025 10:32 AM IST
തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര മീനാങ്കൽ സ്വദേശി ആനന്ദാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ചിരുന്നു.
തുടർന്ന് ചികിത്സക്കു ശേഷം ക്യാമ്പിൽ വിശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ബാത്ത് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. ബി കമ്പനി പ്ലാറ്റുൺ ലീഡറായിരുന്നു ആനന്ദ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)