വിലക്കയറ്റം ചർച്ച ചെയ്യാൻ നിയമസഭ; മൂന്നാം ദിവസവും അടിയന്തര പ്രമേയ ചർച്ച
Thursday, September 18, 2025 10:44 AM IST
തിരുവനന്തപുരം: നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും അടിയന്തര പ്രമേയത്തിൽ ചർച്ച. സംസ്ഥാനത്തെ വിലക്കയറ്റം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎ പി.സി. വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഉച്ചയ്ക്ക് 12 മുതൽ രണ്ട് മണിക്കൂർ നീളുന്ന ചർച്ചയാണ് സഭയിൽ നടക്കുക. സഭാസമ്മേളനത്തിന്റെ ആദ്യദിവസം പോലീസ് മർദനവും ബുധനാഴ്ച അമീബിക് മസ്തിഷ്ക ജ്വരം വർധിച്ച സാഹചര്യവുമാണ് ചർച്ച ചെയ്തത്.
അതേസമയം, ഇന്ന് 2025ലെ കേരള വനഭേദഗതി ബില്‍, വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്‍, കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്‍ എന്നിവയും സഭയില്‍ അവതരിപ്പിക്കും.