പോലീസ് മർദനം: കെഎസ്യുവിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു
Thursday, September 18, 2025 3:35 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന് നേരെ പ്രവർത്തകർ കമ്പും കല്ലുമെറിഞ്ഞതോടെ പ്രതിഷേധക്കാർക്കു നേരെ 17 തവണ ജലപീരങ്കി പ്രയോഗിച്ചു.
എന്നാൽ, പോലീസിനും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാർ വീണ്ടും സംഘടിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമം നടത്തി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.