ടോ​ക്കി​യോ: ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നീ​ര​ജ് ചോ​പ്ര പു​റ​ത്ത്. ആ​ദ്യ ശ്ര​മ​ത്തി​ൽ 84.03 മീ​റ്റ​റും ര​ണ്ടാം ശ്ര​മ​ത്തി​ൽ 83.65 മീ​റ്റ​റും എ​റി​ഞ്ഞ നീ​ര​ജി​ന് എ​ട്ടാം സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.

അ​തേ​സ​മ​യം ആ​ദ്യ ശ്ര​മ​ത്തി​ൽ 86.27 മീ​റ്റ​ർ ദൂ​രം ജാ​വ​ലി​ൻ പാ​യി​ച്ച ഇ​ന്ത്യ​ൻ താ​രം സ​ച്ചി​ൻ യാ​ദ​വ് നാ​ലാ​മ​തു​ണ്ട്. സ​ച്ചി​ന്‍റെ ര​ണ്ടാം ശ്ര​മം ഫൗ​ളാ​യി​രു​ന്നു. മൂ​ന്നാം ശ്ര​മ​ത്തി​ൽ 85.71 മീ​റ്റ​റും നാ​ലാം ശ്ര​മ​ത്തി​ൽ 84.90 മീ​റ്റ​റും സ​ച്ചി​ൻ പി​ന്നി​ട്ടു.

ട്രി​നി​ഡാ​ഡ് ടു​ബാ​ഗോ താ​രം കെ​ഷോ​ൺ വാ​ൽ​കോ​ട്ടാ​ണ് നി​ല​വി​ൽ ഒ​ന്നാം സ്‌​ഥാ​ന​ത്ത്. ആ​ദ്യ ശ്ര​മ​ത്തി​ൽ 87.83 മീ​റ്റ​റാ​ണ് കെ​ഷോ​ൺ പി​ന്നി​ട്ട​ത്. 87.38 മീ​റ്റ​ർ എ​റി​ഞ്ഞ ഗ്ര​നാ​ഡ​യു​ടെ ആ​ൻ​ഡേ​ഴ്സ​ൻ പീ​റ്റേ​ഴ്സ‌് ര​ണ്ടാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്നു.

ആ​ദ്യ ശ്ര​മം പി​ന്നി​ട്ട​പ്പോ​ൾ നീ​ര​ജ് മൂ​ന്നാം സ്‌​ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് താ​ഴേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. 82.73 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞ പാ​ക്കി​സ്ഥാ​ൻ താ​രം അ​ർ​ഷ​ദ് ന​ദീം പ​ത്താം സ്ഥാ​ന​ത്താ​ണ്.