മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബൈ​ക്ക് ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​നും മൂ​ന്നു വ​യ​സു​കാ​രി​യാ​യ മ​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. താ​നെ ജി​ല്ല​യി​ലെ ഭി​വ​ണ്ടി​യി​ലാ​ണ് സം​ഭ​വം.

സു​ഖ​മി​ല്ലാ​തി​രു​ന്ന കു​ട്ടി​യു​മാ​യി യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ഡ്ഗ പ്ര​ദേ​ശ​ത്ത് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (താ​നെ റൂ​റ​ൽ) അ​ൻ​മോ​ൾ മി​ത്ത​ൽ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

പ​ഡ്ഗ​യി​ലെ ബോ​റി​വാ​ലി നി​വാ​സി​യാ​യ സ​ഹീം മ​ഖ്ബൂ​ൽ ഖോ​ട്ട് ഭാ​ര്യ​യ്ക്കും മൂ​ന്ന് വ​യ​സു​ള്ള മ​ക​ൾ​ക്കു​മൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഖോ​ട്ട് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മ​ക​ളും പി​ന്നാ​ലെ മ​ര​ണ​മ​ട​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.