മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​സി​ന​സ് ത​ർ​ക്ക​ത്തെ തു​ട​​ർ​ന്ന് മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് പി​താ​വി​നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ ന​ഗ​ര​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. സ​യ്യി​ദ് ഇ​മ്രാ​ൻ ഷ​ഫീ​ഖ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂന്നും പതിമൂന്നും ​വ​യ​സു​ള്ള മ​ക്ക​ൾ​പ്പൊ​ക്കം പു​റ​ത്ത് പോ​യ​പ്പോ​ഴാ​ണ് സ​യ്യി​ദി​നെ ഒ​രു സം​ഘ​മാ​ളു​ക​ൾ പിന്തുടർന്ന് ആക്രമിച്ചത്.

അ​ക്ര​മി​ക​ൾ സ​യ്യി​ദി​ന്‍റെ വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റു​ക​യും കൈ​ത്ത​ണ്ട മു​റി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മ​ക്ക​ൾ​ക്കൊ​പ്പം ഓ​ട്ടോ​യി​ൽ പോ​കു​ന്ന​തി​നി​ടെ കാ​റി​ലെ​ത്തി​യ ഒ​രു​ സം​ഘ​മാ​ളു​ക​ൾ സ​യ്യി​ദി​നെ​യും കു​ട്ടി​ക​ളെ​യും വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു.

കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് പ്ര​തി​ക​ൾ സ​യ്യി​ദി​നെ ആ​യു​ധ​ങ്ങ​ൾ​ക്കൊ​ണ്ട് ആ​ക്ര​മി​ച്ചു. അ​ക്ര​മി​ക​ൾ ഷ​ഫീ​ഖി​ന്‍റെ വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റി. വ​ല​തു കൈ​ത്ത​ണ്ട മു​റി​ച്ചെ​ടു​ത്തു. ത​ല​യി​ലും ക​ഴു​ത്തി​ലും പ​ല​ത​വ​ണ അ​ടി​ച്ചു.

പി​ന്നീ​ട് നി​ര​വ​ധി പ്രാ​വ​ശ്യം കു​ത്തി​യ​തി​ന് ശേ​ഷം ഇ​യാ​ളെ ഉ​പേ​ക്ഷി​ച്ചു​മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗ്യാ​സ് ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

മു​ഖ്യ​പ്ര​തി​യാ​യ മു​ജീ​ബ് ഡോ​ണി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ മ​റ്റ് ര​ണ്ട് പേ​ർ മു​ജീ​ബി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ദ്ദാം ഹു​സൈ​ൻ മൊ​യ്‌​നു​ദ്ദീ​ൻ, സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ഷെ​യ്ഖ് ഇ​ർ​ഫാ​ൻ ഷെ​യ്ഖ് സു​ലൈ​മാ​ൻ എ​ന്നി​വ​രാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.