ഐഎസ്എല്‍ ഒന്‍പതാം സീസൺ കൊടിയേറ്റ് ഇന്ന് കൊച്ചിയിൽ
Friday, October 7, 2022 7:05 PM IST
കൊച്ചി: ഐഎസ്എല്‍ ഒമ്പതാം സീസണിന് ഇന്ന് കൊച്ചിയില്‍ കൊടിയേറും. രാത്രി 7.30ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. നിറഞ്ഞ ഗാലറിക്കു നടുവില്‍ രണ്ടുവര്‍ഷത്തിനു ശേഷമാണ് ഐഎസ്എലില്‍ പന്തുരുളുന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇരു ടീമുകളും ടീമിന്റെ ആരാധകരും. ഐഎസ്എലിലെ മൂന്നാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ ഏഴാം സീസണിലും ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു. സ്വന്തം തട്ടകത്തില്‍ വിജയിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്.