ഉത്തേജകമരുന്ന് ഉപയോഗം: വിൻഡീസ് താരത്തിന് വിലക്ക്
Saturday, October 8, 2022 3:12 PM IST
കിംഗ്സ്റ്റൻ: ഉത്തേജകമരുന്ന് ഉപയോഗത്തിന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ജോൺ കാംബെല്ലിന് നാല് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ജമൈക്ക് ആന്റി ഡോപിംഗ് കമ്മീഷൻ(ജാഡ്കോ) ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തേജകമരുന്ന് പരിശോധയ്ക്കായി സാന്പിൾ സമർപ്പിക്കാതെ വിട്ടുനിന്നെന്ന പരാതിയിൽ അന്വേഷണം നടത്തിയാണ് ജാഡ്കോ നടപടി സ്വീകരിച്ചത്. സമിതിയുടെ 18 പേജുള്ള അന്തിമ റിപ്പോർട്ടിൽ താരം ജാഡ്കോ നിയമത്തിലെ 2.3 അനുച്ഛേദപ്രകാരമുള്ള കുറ്റം ചെയ്തെന്നാണ് കണ്ടെത്തൽ.
വെസ്റ്റ് ഇൻഡീസിനായി 20 ടെസ്റ്റ് മത്സരങ്ങളിലും ആറ് ഏകദിനങ്ങളിലും രാജ്യാന്തര കുപ്പായമണിഞ്ഞ താരം ഏപ്രിലിൽ കിംഗ്സ്റ്റൻ നഗരത്തിൽ നടന്ന പരിശോധയ്ക്കായി താരം സാന്പിൾ നൽകിയില്ലെന്ന് ജമൈക്കൻ ക്രിക്കറ്റ് അധികാരികൾ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.
മുൻകാല പ്രാബല്യത്തോടെ മെയ് 10 മുതലാണ് കാംബെല്ലിന് ക്രിക്കറ്റിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.