അട്ടപ്പാടി മധു വധക്കേസിൽ ഡോക്ടറുടെ നിർണായക മൊഴി
Monday, October 17, 2022 7:40 PM IST
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഡോക്ടർ നിർണായക മൊഴി കോടതിയിൽ നൽകി. മധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ എൻ.എ.ബൽറാമാണ് ഇന്ന് കോടതിയിൽ നിർണായക മൊഴി നൽകിയത്.
പോലീസ് കസ്റ്റഡിയിലെ മർദ്ദനമല്ല മധുവിന്റെ മരണകാരണമെന്ന് ഡോക്ടർ കോടതിയിൽ പറഞ്ഞു. പോലീസ് മർദ്ദനത്തിന്റെ സ്വഭാവമല്ല മധുവിന്റെ ശരീരത്തിലുണ്ടായിരുന്നതെന്നും ഡോക്ടർ വ്യക്തമാക്കി.
പ്രതികൾ ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന പ്രോസിക്യൂഷൻ വാദം ശരിവയ്ക്കുന്നതാണ് ഡോക്ടറുടെ മൊഴി. കേസിൽ ഇത് വളരെ നിർണായകമാണ്.