കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി
Friday, December 2, 2022 5:50 PM IST
പത്തനംതിട്ട: കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി. പത്തുദിവസത്തിനിടെ മൂന്നാം തവണയാണ് പുലി ജനവാസ മേഖലയില്‍ ഇറങ്ങുന്നത്. പുലിയുടെ ദൃശ്യങ്ങള്‍ സിടിവിയില്‍ പതിഞ്ഞു. മുറിഞ്ഞകല്‍ കല്ലുവിളയിലാണ് പുലിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.
വ്യാഴാഴ്ച രാത്രി 11.45നാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പലയിടങ്ങളിലും പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.