തി​രു​വ​ന​ന്ത​പു​രം: മു​സ്ലീം ലീ​ഗ് നേ​താ​വ് അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി ജെ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി ന​യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി.

ര​ണ്ട​ത്താ​ണി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​ക​ല​വും അ​പ​ഹാ​സ്യ​വു​മാ​ണെ​ന്ന് സ​തീ​ദേ​വി പ​റ​ഞ്ഞു. ‌ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്ന ത​ന്‍റെ സാ​മൂ​ഹ്യ​മാ​ധ്യ​മ പോ​സ്റ്റി​ന് താ​ഴെ അ​ശ്ലീ​ലം നി​റ​ഞ്ഞ ക​മ​ന്‍റു​ക​ൾ വ​ന്ന കാ​ര്യം ഓ​ർ​മി​പ്പി​ച്ച സ​തീ​ദേ​വി, വി​ക​ല​മാ​യ രീ​തി​യി​ലാ​ണ് സാ​ക്ഷ​ര - പ്ര​ബു​ദ്ധ കേ​ര​ളം ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്ന് വി​മ​ർ​ശി​ച്ചു.