സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം; ജയിൽ മോചിതനാകും
Friday, December 23, 2022 6:53 PM IST
ലക്നോ: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയ കേസിലും ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകും. എൻഐഎ കേസിൽ കാപ്പന് നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ, ഇഡി കേസിൽ ജാമ്യം നീണ്ടുപോയതോടെയാണ് കാപ്പന്റെ മോചനവും വൈകിയത്. ഹാത്രസില്‍ ദളിത് ബാലിക കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ഥലത്തേക്ക് പോകും വഴിയാണ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റിലായത്. കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് പ്രവർത്തകരെയും യുഎപിഎ ചുമത്തി ജയിലിലടക്കുകയായിരുന്നു.