ജയിൽ വാർഡന് ക്രൂരമർദനം; സഹപ്രവർത്തകർക്ക് സസ്പെൻഷൻ
Wednesday, December 28, 2022 2:18 PM IST
ലക്നോ: ജയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജയില്‍ വാര്‍ഡനെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.
ജയില്‍ മെസിന്റെ ചുമതലയുണ്ടായിരുന്ന മുകേഷ് ദുബെയ്ക്കാണ് അഞ്ച് പേരുടെ മര്‍ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ അഞ്ച് ഉദ്യോഗസ്ഥരെയും ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ഭക്ഷണശാലയിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് സഹപ്രവർത്തകർ തന്നെ മർദിച്ചതെന്ന് മുകേഷ് ദുബെ പറഞ്ഞു.