ശബരിമല അരവണ:ഏലയ്ക്കായ്ക്ക് നിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്
Wednesday, January 11, 2023 3:21 PM IST
കൊച്ചി: ശബരിമല അരവണയിലെ ഏലയ്ക്കായ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്കാ സുരക്ഷിതമല്ല. പരിശോധനയില്‍ 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഏലയ്ക്കാ ഗുണനിലവാരമില്ലാത്തതെന്ന് നേരത്തെ തിരുവനന്തപുരത്തെ ലാബില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഏലയ്ക്കാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കൊച്ചി ലാബില്‍ പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.