ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കിലോ കൊക്കെയ്ൻ ഖത്തറിൽ പിടികൂടി
Friday, January 13, 2023 4:36 AM IST
ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരിമരുന്നു വേട്ട. ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1553.8 ഗ്രാം കൊക്കെയ്ൻ ഖത്തറിലെ കസ്റ്റംസ് അധികൃതർ പിടികൂടി.
പിടിച്ചെടുത്ത സാധനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. മയക്കുമരുന്ന്, നിയമവിരുദ്ധ മരുന്നുകൾ, നിരോധിത വസ്തുക്കൾ തുടങ്ങിയവ രാജ്യത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കസ്റ്റംസ് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.