മുംബൈ വിമാനത്താവളത്തിൽ നാലരക്കോടി രൂപയുടെ സ്വർണം പിടികൂടി
Tuesday, January 17, 2023 11:35 PM IST
മുംബൈ: രാജ്യാന്തര വിമാനത്താവളത്തിൽ 4.54 കോടി രൂപ മൂല്യം വരുന്ന എട്ട് കിലോഗ്രാം സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
ദുബായിൽ നിന്നുള്ള വിമാനത്തിലെത്തിയ രണ്ട് യാത്രികരുടെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്തായും കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ഇന്റലിജൻസ് വിഭാഗം അറിയിച്ചു.