തൃശൂരിലെ റിട്ട. അധ്യാപികയുടെ കൊലപാതകം; പിടിയിലായത് അയൽവാസി
Thursday, February 2, 2023 12:07 PM IST
തൃശൂർ: തൃശൂരിൽ മോഷണശ്രമത്തിനിടെ റിട്ട. അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായത് അയൽവാസി. മണി എന്ന ജയരാജനാണ് അറസ്റ്റിലായത്.
സ്വർണം തട്ടിയെടുക്കാനുള്ള പിടിവലിക്കിടെ വസന്ത(76) തലയിടിച്ച് വീണുവെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. എന്നാൽ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ പുറകുവശത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഗണേശമംഗലം സ്വദേശിയാണ് കൊല്ലപ്പെട്ട വസന്ത. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി വസന്ത വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്.