മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്നാണ് എന്റെ രാജ്യം എന്നെ പഠിപ്പിച്ചത്; ട്വീറ്റ് വിവാദത്തിൽ തരൂർ
Monday, February 6, 2023 4:22 PM IST
ന്യൂഡൽഹി: അന്തരിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ അനുസ്മരിച്ചുള്ള തന്റെ ട്വീറ്റ് വിവാദമായതോടെ പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് ശശി തരൂർ. മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്നാണ് തന്റെ രാജ്യം തന്നെ പഠിപ്പിച്ചതെന്ന് തരൂർ ട്വീറ്റിൽ കുറിച്ചു.
തന്നെ വിമർശിക്കുന്നവർ തന്നെ 2003-ൽ പാക്കിസ്ഥാനുമായി വെടിനിർത്തൽ ചർച്ച നടത്തിയെന്നും വാജ്പേയിയും മുഷറഫും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത് ബിജെപി നേതാക്കൾ മറന്നോയെന്നും തരൂർ ചോദിച്ചു.
ഒരു കാലത്ത് ഇന്ത്യയുടെ ശത്രുവായിരുന്നെങ്കിലും 2002-2007 കാലഘട്ടത്തിൽ മുഷറഫ് സമാധാനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന ആളായിരുന്നു എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ബിജെപി ദേശീയ നേതാവ് ഷെഹ്സാദ് പൂനാവാല അടക്കമുള്ള നേതാക്കൾ ട്വീറ്റിനെതിരെ രംഗത്തുവന്നിരുന്നു.