അബുദാബി ഓപ്പൺ: സാനിയ സഖ്യം പ്രീക്വാർട്ടറിൽ പുറത്ത്
Tuesday, February 7, 2023 7:39 AM IST
അബുദാബി: സാനിയ മിർസയുടെ സഖ്യം അബുദാബി ഓപ്പണിൽ നിന്ന് പുറത്ത്. വനിത ഡബിൾസിൽ പ്രീക്വാർട്ടറിൽ സാനിയ മിർസയും അമേരിക്കയുടെ ബെഥാനി മാറ്റെക് സാൻഡ്സും ചേർന്ന സഖ്യം തോൽവി നേരിട്ടു.
ബെൽജിയത്തിന്റെ കിർസ്റ്റൺ ഫ്ലിപ്കെൻസും ജർമനിയുടെ ലോറ സീഗെമുണ്ടുമാണ് സാനിയ സഖ്യത്തെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയം. സ്കോർ: 3-6, 4-6.
ഈ മാസം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കാൻ ഇരിക്കുകയാണ് സാനിയ മിർസ. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ശേഷം കരിയർ അവസാനിപ്പിക്കും.