തുർക്കി ഭൂകമ്പം: ന്യൂകാസിൽ മുൻ താരത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി
Tuesday, February 7, 2023 7:26 PM IST
അങ്കാറ: വൻ ആൾനാശം വിതച്ച തുർക്കി ഭൂകമ്പത്തിൽ നിന്ന് ന്യുകാസിൽ യുണൈറ്റഡിന്റെ മുൻ താരം ക്രിസ്റ്റ്യൻ അട്സു രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. തകർന്ന് വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് അട്സുവിനെ കണ്ടെത്തിയത്.
പ്രിമീയൽ ലീഗിലെ വമ്പൻ ക്ലബായ ചെൽസിയിൽ നിന്ന് ന്യൂകാസിലിലെത്തിയ അട്സു ഇപ്പോൾ തുർക്കി ക്ലബ് ഹടായ്സ്പോറിന്റെ താരമാണ്. ഘാന വംശജനായ അട്സു 2019-ലാണ് അവസാനമായി ദേശീയ കുപ്പായമണിഞ്ഞത്.
തുർക്കിയിലും സിറിയയിലുമായി നാശം വിതച്ച ഭൂകമ്പത്തിൽ ആറായത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.